‘പ്രിയ എസ്ഡിപിഐക്കാരെ, നിങ്ങളെന്തിനാണ് ഞങ്ങളുടെ പിന്നാലെ വരുന്നത്?’ മിശ്രവിവാഹം ചെയ്ത തങ്ങളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പെൺകുട്ടി രംഗത്ത്

അന്യ മതസ്ഥനെ വിവാഹം ചെയ്ത യുവതിക്ക് മതമൗലികവാദികളുടെ ഭീഷണിയെ‌‌ന്ന് ആരോപണം. തേവലക്കര സ്വദേശിനിയായ ജസ്മി എന്ന യുവതിയാണ് താന്‍ മറ്റു മതത്തിലുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നതായി ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ജസ്മി ഇക്കാര്യം അറിയിച്ചത്. തന്റെ ജീവന്‍ ഇനി എത്ര നാള്‍ ഉണ്ടാകും എന്നറിയില്ല എന്നുപറഞ്ഞാണ് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. യുവാവിനെ ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞ ഉടന്‍ ഒരാള്‍ കമ്പിവടിയുമായി തല അടിച്ചു പൊട്ടിക്കാന്‍ വന്നു. അയാള്‍ തന്നെ ഇല്ലാതാക്കുമെന്ന്…

വീരവാദം പൊളിയുന്നു; ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് യുഎഇ കണ്ടുകെട്ടിയിട്ടില്ലെന്ന് യുഎഇ അംബാസിഡര്‍

ദില്ലി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയതായുള്ള വാര്‍ത്ത തള്ളി യുഎഇ അംബാസിഡര്‍. 1993 മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിജെപി ട്വീറ്റ് ചെയ്തിരുന്നു. ദേശീയ മാധ്യമമായ ഹിന്ദുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യയിലുള്ള യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടിക്കൊണ്ടുള്ള റെയ്ഡ് യുഎഇ…

ഹാനികരമല്ലാത്ത വസ്തുക്കളുടെ തീരുവ വര്‍ധിപ്പിച്ചിട്ടില്ലെന്ന് സൗദി കസ്റ്റംസ് അതോറിറ്റി

റിയാദ്: ഹാനികരമല്ലാത്ത വസ്തുക്കളുടെ തീരുവ വര്‍ധിപ്പിച്ചിട്ടില്ലെന്ന് സൗദി കസ്റ്റംസ് അതോറിറ്റി. അതേസമയം ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് മാത്രമേ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ. സിഗരറ്റടക്കമുള്ള സാധനങ്ങള്‍ക്ക് നികുതി 200 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തോടെയായിരിക്കും പുതിയ നിരക്കുകള്‍ നടപ്പിലാക്കി തുടങ്ങുക. വിദേശ നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വസ്തുക്കളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് സൗദി കസ്റ്റംസ് വിഭാഗം ഔദ്യോഗിക വാക്താവ് ഈസാ അല്‍ ഈസി വ്യക്തമാക്കി. പുകയില…

വിദേശ തൊഴിലാളികള്‍ സൗദിയില്‍ നിന്നയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ സാധ്യത; അടുത്ത ആഴ്ച കരടു നിയമം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

റിയാദ്: വിദേശ തൊഴിലാളികള്‍ സൗദിയില്‍ നിന്നയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച കരടു നിയമം അടുത്ത ആഴ്ച ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 2015ല്‍ വിദേശ തൊഴിലാളികള്‍ 4,200 കോടി ഡേളര്‍ വിദേശങ്ങളിലേക്ക് അയച്ചതായാണ് കണക്കാക്കുന്നത്. വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനുളള  കരടു നിയമത്തിനു ശൂറാ കൗണ്‍സില്‍ ധനകാര്യ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. വിദേശികളുടെ വരുമാനം സൗദിയില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുതിനാണ് നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. വിദേശ തൊഴിലാളികള്‍ നിയമ വിരുദ്ധമായി ജോലി…

വ്യാജ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പെരുകി; എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാവരും എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

റിയാദ്: എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കി. വിദേശികള്‍ക്ക് മാത്രം നിര്‍ബന്ധമായിരുന്ന രജിസ്‌ട്രേഷന്‍ ഇതോടെ സ്വദേശികള്‍ക്കും ബാധകമാകും. വ്യാജ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പെരുകിയതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിദേശികളായ എഞ്ചിനീയര്‍മാര്‍ സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാതെ താമസാനുമതി രേഖയായ ഇഖാമ പുതുക്കി നല്‍കില്ല. സ്വദേശി എഞ്ചിനീയര്‍മാര്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിന് ആറുമാസം…

‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ശറപറാന്ന് പറഞ്ഞ് വരും ഓക്സിജൻ’; സംഘീകണ്ടുപിടുത്തം ആഘോഷിച്ച് ട്രോളന്മാർ

ട്രോളന്മാര്‍ക്ക് എന്നും പ്രിയം മണ്ടന്‍ പ്രസ്താവനകളാണ്. അത്തരത്തില്‍ പ്രസ്താവകള്‍ വരുന്നത് ട്രോളന്മാര്‍ക്ക് തങ്ങളുടെ കരവിരുതിനെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന അപൂര്‍വ്വ മൃഗമാണ് പശുവെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയുടെ പ്രസ്താവനയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ജലദോഷവും ചുമയും പിടിപെട്ട ഒരാള്‍ പശുവിന് സമീപത്ത് ചെന്നാല്‍ രോഗത്തിന് ശമനമുണ്ടാവുമെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയെ പുതിയ കണ്ടുപിടുത്തമായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ഇനി രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച ജലദോഷത്തിനും ചുമയ്ക്കും സംഘ പരിവാര്‍…

തായിഫില്‍ ഷവര്‍മ്മ കഴിച്ച 142 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു; ഒരാളുടെ നില ഗുരുതരം

തായിഫ്: തായിഫിലെ തുര്‍ബയില്‍ 142 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സംഭവത്തെ കുറിച്ച് ഉടന്‍ അന്വേഷണം നടത്താന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക അമീറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടു. തുര്‍ബയിലെ ഒരു സ്ഥാപനത്തില്‍നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം 41 പേര്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏറ്റവും അവസാനമായി ലഭിച്ച വിവരമനുസരിച്ചാണ് 142 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭക്ഷ്യവിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍ സുല്‍ത്താന്‍ മര്‍സൂഖി അറിയിച്ചിരിക്കുന്നത്. ഭക്ഷ്യ…

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല; ‘ഇടിമുറി’കള്‍ ഇല്ല എന്നേയുള്ളൂ, ‘തൊലച്ച് കളയല്‍’ ഭീഷണി ശക്തമെന്ന് വിടി ബല്‍റാം

തിരുവനന്തപുരം: മറ്റക്കരയിലും വിമല്‍ ജ്യോതിയിലും കെഎംസിടിയിലുമൊക്കെയെന്ന പോലെ കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളേജായ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും കടുത്ത വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം. വാച്യാര്‍ത്ഥത്തിലുള്ള ‘ഇടിമുറി’കള്‍ ഇല്ല എന്നേയുള്ളൂ, ഇന്റേണല്‍ മാര്‍ക്കിന്റേയും അറ്റന്‍ഡന്‍സിന്റേയുമൊക്കെപ്പേരിലുള്ള ‘തൊലച്ച് കളയല്‍’ ഭീഷണി ഇവിടെ ശക്തമാണെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാനേജ്‌മെന്റിനു പ്രിയപ്പെട്ടവരും സ്വാധീനശേഷിയുള്ളവരുമായ ഒരു പ്രിവിലേജ്ഡ് വിഭാഗവും അല്ലാത്ത സാധാരണ വിദ്യാര്‍ത്ഥികളും രണ്ട് തരം പരിഗണനയാണ് അനുഭവിക്കേണ്ടി വരുന്നതെന്ന്…

ഷാരൂഖിനും ഹൃതിക്കിനുമൊപ്പമുള്ള 21 വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവച്ച് സല്‍മാന്‍ ; ട്വീറ്റിന് നന്ദി പറഞ്ഞ് ഹൃതിക്

ഷാരൂഖ്, ഹൃതിക് റോഷന്‍, സല്‍മാന്‍ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരാണ് ഖാന്‍ ത്രയവും ഹൃതിക് റോഷനും. ഏവരും പരസ്പരം ആരോഗ്യകരമായ മത്സരം കാഴ്ച്ചവയ്ക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍. മറ്റൊരാളുടെ സിനിമയുടെ റിലീസ് സമയത്ത് ആശംസകള്‍ നേരാനും സിനിമയില്‍ത്തന്നെ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടാനും ഇവര്‍ മടികാണിക്കാറില്ല. ഇപ്പോള്‍ ഷാരൂഖിന്റേയും ഹൃതിക്കിന്റേയും സിനിമയുടെ റിലീസ് സമയത്തും സല്‍മാന്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. 21 വര്‍ഷം മുന്‍പുള്ള ഒരു ചിത്രമാണ് സല്‍മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സല്‍മാനും ഹൃതിക്കും ഷാരൂഖുമാണ് ചിത്രത്തില്‍. കരണ്‍ അര്‍ജുന്‍ എന്ന…

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടു

ലോസ് ഏഞ്ചല്‍സ്:  ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടു. ബസില്‍ നിന്നും രണ്ടു പ്രാവശ്യം കുട്ടിയെ ഇറക്കിവിട്ടുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ മാപ്പ് പറയണമെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം. പ്രോവോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ടിംപ്‌വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീറിനാണ് വിവേചനം നേരിടേണ്ടി വന്നത്. നീ ഇവിടുത്തുകാരിയല്ലെന്ന് പറഞ്ഞാണ് ജന്നയെ ബസില്‍ നിന്നും ഡ്രൈവര്‍ പുറത്താക്കിയതെന്ന് ജന്നയുടെ കുടംബ വക്കീലായ റാന്‍ഡല്‍ സ്‌പെന്‍സര്‍ പറഞ്ഞു.എന്നാല്‍ ഹിജാബ് ധരിക്കുന്നത്…