സ്‌കൂള്‍ പരിസരത്ത് തെരുവുനായകളുണ്ടാകും, എന്നുവച്ച് കൊല്ലണോ? അവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്‌…

ദില്ലി: തെരുവ് നായകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരുവുനായകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുന്നത് അനുവദമനീയമാണ് എന്നാല്‍ അതേസമയം മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കണമെന്ന ആവശ്യത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും മുംബൈയും അടക്കം നിരവധി സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായ്ക്കളുടെ കടിയേറ്റ് മനുഷ്യര്‍ മരിക്കുമ്പോഴാണ് അവയെ കൊല്ലുന്നതെന്നും അല്ലാതെ എല്ലാ തെരുവുനായ്ക്കളെയും ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും…

വോട്ട് പിടിക്കാന്‍ കലാപ സിഡി, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ രീതി, സംഘികളുടെ കാര്യം!!

ലക്‌നൗ: നിരവധി പേര്‍ കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി തിരഞ്ഞെടുപ്പ് വാഹനത്തില്‍ നിന്നു പോലിസ് പിടിച്ചെടുത്തു. ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രചാരണ വാഹനത്തില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പോലിസ് സിഡികള്‍ കണ്ടെടുത്തത്. മീറത്തിലെ സര്‍ദാന ഭാഗത്തെ ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. വാഹനത്തിലെ ഡ്രൈവര്‍ക്കും പ്രചാരണത്തിന് പെര്‍മിഷന്‍ എടുത്ത വ്യക്തിക്കുമെതിരേ പോലിസ് കേസെടുത്തു. മുസാഫര്‍ നഗറിലെ കവാലില്‍ നടന്ന സംഘര്‍ഷങ്ങളാണ് സിഡിയില്‍. 2013ലാണ് മുസാഫര്‍ നഗറില്‍ ഹിന്ദു മുസ്ലിം കലാപമുണ്ടായത്. പ്രചാരണത്തിനിടെ കലാപ സിഡി പ്രദര്‍ശിപ്പിച്ചതുമായി…

ചക്കിട്ടപ്പാറ ഖനനം: എളമരത്തിനായി പിണറായി സർക്കാർ…? ഹൈക്കോടതി പിടിമുറുക്കുന്നു.

കൊച്ചി: മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഉള്‍പ്പെട്ട ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടി വേണ്ടെന്ന വിജിലന്‍സ് ശുപാര്‍ശയിന്മേല്‍ ഹൈക്കോടതി സര്‍ക്കാരിന്‌റ വിശദീകരണം തേടി. ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കുന്നതിന് എളമരം കരീം 5 കോടി കൈകൂലി വാങ്ങിയെന്ന ആരോപണം വിജിലന്‍സ് തള്ളിയിരുന്നു. കരീമിനെതിരെ കേസ് എടുക്കാന്‍ തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് എസ്. പി. ആര്‍ സുകേശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോപണം രാഷ്രീയപ്രേരിതമാണെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴപ്പണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും…

ഹജ്ജ് സബ്‌സിഡിക്കെതിരെ കെടി ജലീല്‍.. ഹജ്ജ് യാത്ര മറ്റുളളവരുടെ ചെലവില്‍ വേണ്ടെന്ന് മന്ത്രി

ദില്ലി : ഹജ്ജിന് സബ്‌സിഡി വേണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഹജ്ജിന് പോകുന്ന ഹാജിമാര്‍ മറ്റുള്ളവരുടെ ചിലവില്‍ വേണമോ പോകാന്‍ എന്ന് ആലോചിക്കണമെന്നും കെടി ജലീല്‍ പറഞ്ഞു. സബ്‌സിഡി നല്‍കേണ്ട എന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രയുടെ ചിലവ് കുറയ്ക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി കെടി ജലീല്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്…

നിയമസഭാ തിരഞ്ഞെടുപ്പ്: മണിപ്പൂര്‍ മറികടക്കേണ്ടത് സായുധ കലാപത്തെയും അഴിമതിയേയുമെന്ന് മേരി കോം

ഇംഫാല്‍: മണിപ്പൂര്‍ മറികടക്കേണ്ടത് സായുധ കലാപത്തേയും അഴിമതിയെയുമെന്ന് ബോക്‌സിംഗ് താരം മേരി കോം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മേരികോമിന്റെ പ്രസ്താവന. സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്താനും സമരങ്ങളും പ്രതിരോധങ്ങളും അവസാനിപ്പിച്ച് മണിപ്പൂരിനെ തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യതയുള്ള യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകളും സമാധാനവും പരിഷ്‌കാരമുള്ള സുരക്ഷയും വിദ്യാഭ്യാസ സമ്പ്രദായവും വന്യജീവി സംരക്ഷണം, എല്ലാ സംസ്‌കാരങ്ങള്‍ക്കും തുല്യ പരിഗണനയും ലഭിക്കുന്നതുമായി മാറണമെന്നും കായികരംഗത്ത് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ മേരി കോം ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂര്‍ നേരിടേണ്ടത് തൊഴിലില്ലായ്മ,…

മാണി കോണ്‍ഗ്രസില്‍ വേറെ നേതാവോ..? മാണി പോലും ഞെട്ടും; ബിജെപി എന്താ ഉദ്ദേശിച്ചത്!!!

കോട്ടയം: തൊട്ടതെല്ലാം അബദ്ധത്തില്‍ കലാശിക്കുന്ന കാലമാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്ക്. മനസില്‍ ഉദ്ദേശിക്കുന്നതല്ല പലരില്‍ നിന്നും പുറത്തു വരുന്നത്. സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവനയാണെങ്കിലും യഥാര്‍ത്ഥത്തില്‍ ബിജെപി നേതാവ് എംടി രമേശ് എന്താണ് ഉദ്ദേശിച്ചതെന്ന് പെട്ടന്നങ്ങ് മനസിലാകില്ല. യുഡിഎഫിന് എല്‍ഡിഎഫിനും ബദലായി എന്‍ഡിഎ വിപുലപ്പെടുത്തകയാണ് ബിജെപിയുടെ ഉദ്ദേശം. ഇതിനായി ഇരുമുന്നണികളിലും താല്പര്യമില്ലാത്ത ആര്‍ക്കും എന്‍ഡിഎയിലേക്ക് കടന്നു വരാമെന്ന് എംടി രമേശ് പറഞ്ഞു. ആ വഴി കേരള കോണ്‍ഗ്രസ് എമ്മിനേയും ക്ഷണിക്കാന്‍ അദ്ദേഹം മറന്നില്ല. കെഎം മാണിയും കേരള കോണ്‍ഗ്രസ്…

ആരും വലുതുമല്ല ചെറുതുമല്ല, മന്ത്രിമാരെല്ലാരും ഒന്നുപോലെ; നയം വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ കീറാമുട്ടിയായിരുന്ന മന്ത്രിമാരുടെ മൂപ്പിളിമ തര്‍ക്കത്തിന് പരിഹാരമായി. സിപിഐ സിപിഎം പോരിനു പോലും മന്ത്രിമാര്‍ക്കകിടയിലെ സീനിയോരിറ്റി തര്‍ക്കം ഇടയാക്കിയിരുന്നു. ഇതിനാണ് മുഖ്യമന്ത്രി ഒടുവില്‍ തീര്‍പ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഡയറി അച്ചടിക്കുന്ന കാര്യത്തിലായിരുന്നു ഒടുവില്‍ സിപിഐ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡയറി അച്ചടി നിര്‍ത്തിവച്ചിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ പ്രോട്ടോക്കോള്‍ ക്രമം നിലവില്ലെന്നും സര്‍ക്കാര്‍ ഡയറികള്‍ അക്ഷരമാല ക്രമത്തില്‍ അച്ചടിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ സീനിയോരിറ്റി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് നല്‍കിയ ഫയലിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

ഉമ്മന്‍ ചാണ്ടി ഒറ്റയക്കല്ല; എന്തായിരുന്നു ഹൈക്കമാന്‍ഡിനെ വീഴ്ത്തിയ തന്ത്രം

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു ഒറ്റയാനായി നില്‍ക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രിസിലെ അസ്വാരസ്യങ്ങള്‍ പാര്‍ട്ടിവിട്ട് പുറത്തേക്കെത്തിയതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഹൈക്കാന്‍ഡ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ഒരുപോലെ രംഗത്തെത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെട്ടു. ചര്‍ച്ചക്കായി രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. കേരളത്തില്‍ ഹൈക്കമാന്‍ഡ് പുതിയ ഡിസിസി അധ്യക്ഷന്മാരെ…

പശു പാല് തരും, ചാണകം തരും.. സംഘികള്‍ക്ക് മാത്രം ഓക്‌സിജനും തരും… ട്രോളിക്കൊല്ലുന്നേ, ഓടിക്കോ!

ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ശറപറാന്ന് പറഞ്ഞ് വരും എന്ത് പാലല്ല. പിന്നെയോ ഓക്‌സിജന്‍.. പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തേക്ക് വിടുന്ന അത്ഭുതജീവിയാണ് എന്നാണ് ബി ജെ പി നേതാവ് കൂടിയായ രാജിസ്ഥാനിലെ മന്ത്രി പറഞ്ഞത്. അതും വെറും മന്ത്രിയല്ല വിദ്യാഭ്യാസമന്ത്രി. Read Also: ആമിര്‍ ചെയ്തത് സുമോ ഗുസ്തിയോ മാവേലിയോ… മോഹന്‍ലാലിന്റെ ‘ദംഗലി’ന് ട്രോൾ കൊണ്ട് ആറാട്ട്, അയ്യയ്യോ!! അക്ഷയപാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ ഈ…

ജനങ്ങളേ , ഇരുട്ടത്തിരുന്ന് സഹകരിക്കൂ… എംഎം മണിയുടെ ലോഡ്‌ഷെഡിങ് മുന്നറിയിപ്പ്!

കോഴിക്കോട് : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇങ്ങനെ പോയാല്‍ ലോഡ്‌ഷെഡിങ് വേണ്ടി വരുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ലോഡ്‌ഷെഡിങ് നടപ്പാക്കിയാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. വേനല്‍ കനത്തതോടെ ഡാമുകളില്‍ വെളളം ഗണ്യമായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രി പറുന്നത്. കേന്ദ്ര പൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി…