തിരുവള്ളൂര്‍: വോളിബാളിന്റെ കടത്തനാടന്‍ മഹിമക്ക് തിളക്കമേകിയ താരങ്ങളുടെ ഗണത്തിലേക്ക് ഇനി പൂര്‍ണിമ മുരളീധരനും. വടകരയില്‍നിന്ന് കളി തുടങ്ങി ഇപ്പോള്‍ ജൂനിയര്‍ ഇന്ത്യന്‍ ടീമിലേക്ക് വരെ എത്തിയ ഈ മിടുക്കി വിയറ്റ്നാമിലെ ഹോച്ചിമിന്‍ സിറ്റിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ വനിതാ വോളിയില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പൂര്‍ണിമ.
ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പോരാട്ടം പത്താംസ്ഥാനത്തിലൊതുങ്ങിയെങ്കിലും മൂന്ന് ടീമുകളെ തോല്‍പിക്കാന്‍ സാധിച്ചു. ഓസ്ത്രേലിയ, ന്യൂസിലാന്‍ഡ്, ഫിജി എന്നീ ടീമുകളെയാണ് തോല്‍പിച്ചത്. മല്‍സരത്തിനുശേഷം പൂര്‍ണിമ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മാതൃഭൂമി ജീവനക്കാരനായ തിരുവള്ളൂരിലെ മുരളീധരന്റെയും ഈസ്റ്റ് യു.പി സ്കൂള്‍ അധ്യാപിക ശ്യാമളയുടെയും മകളാണ്. തലശേãരി സായി സെന്ററിലെ ബാലചന്ദ്രന്റെ ശിക്ഷണത്തിലാണ് പരിശീലനം തുടങ്ങിയത്. കഴിഞ്ഞ മെയ് മാസം ക്വാലാലമ്പൂരില്‍ നടന്ന ഏഷ്യന്‍ യൂത്ത് വോളിയിലും പൂര്‍ണിമ ഇന്ത്യക്കുവേണ്ടി കളിച്ചിരുന്നു. സെന്റര്‍ ബ്ലോക്കറാണ് പൊസിഷന്‍. 2009^10 രാജസ്ഥാനില്‍ നടന്ന ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തലശേãരി ബ്രണ്ണന്‍ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.





